മത്തി വറുക്കാൻ ഏത് കൊച്ചു കുഞ്ഞിനും അറിയാം. എന്താ ഇപ്പോ ഇതിൽ പ്രത്യേകത എന്നല്ലേ.. ഒന്നൂല്ല. ഒന്നു രണ്ടു സാധനം അധികം ചേർത്തു എന്നു മാത്രം.
അരപ്പിനു എടുക്കുന്ന മസാലയിൽ അൽപ്പം പച്ചക്കുരു മുളകും ഒരൽപ്പം പെരും ജീരകോം ഒരു അല്ലി ഏലക്കായും അൽപ്പം ഇഞ്ചിയും അൽപ്പം വെള്ളുളിയും ചേർത്തരച്ചു ഉപ്പും ചേർത്തു മീനിൽ പൊതിഞ്ഞു ഒരു മണിക്കൂർ വച്ചു വാഴയിലയിൽ പൊതിഞ്ഞു പകുതി വേവിച്ചു , ബാക്കി പാതി എണ്ണ ഒഴിച്ചു മൊരിച്ചെടുത്താൽ ഉണ്ടല്ലോ മത്തി അയക്കൂറ വറുത്ത പോലിരിക്കും.( എല്ലാർക്കും അറിയാരിക്കും. ഇത് അറിയാൻ വയ്യാത്തവർക്കുള്ളതാ)
How to Fry Mathi ? By : Arathy