ഈ ദുനിയാവിലുള്ള കാക്കത്തൊള്ളായിരം രാജ്യങ്ങളിളെയും ഫുഡ് ഉണ്ണ്ടാക്കുന്നതു കാണാനും ടേസ്റ്റ് ചെയ്യാനും അവസരം കിട്ടണം എങ്കിൽ ഗൾഫിൽ എത്തണം . അങ്ങനെ കണ്ടു പഠിച്ച പാകിസ്താനി സ്റ്റൈൽ ചിക്കൻ കറി ആണ് ഇന്നത്തെ സ്പെഷ്യൽ .നമ്മുടെ വീട്ടിൽ ഒക്കെ ഉണ്ടാവുന്ന സാധനങ്ങൾ കൊണ്ട് വ്യത്യസ്തമായ ഒരു ചിക്കൻ കറി വേണം എന്ന് ഉള്ളവര്ക്ക് ട്രൈ ചെയ്യാം .
ആവശ്യം ഉള്ള സാധനങ്ങൾ
ചിക്കൻ – അര കിലോ ചെറിയ കഷ്ണങ്ങൾ ആയി മുറിച്ചത്
ജീരകം – അര ടീ സ്പൂൺ
സവാള അരിഞ്ഞത് – രണ്ടു എണ്ണം (മിസ്യിൽ അടിച്ചു പേസ്റ്റ് ആക്കിയാൽ നല്ലതു )
വെളുത്തുള്ളി -ഇഞ്ചി അരച്ചത് – രണ്ടു ടീ സ്പൂൺ
മല്ലി പൊടി – രണ്ടു സ്പൂൺ
മുളക് പൊടി – രണ്ടു ടീ സ്പൂൺ
മഞ്ഞൾ പൊടി -അര ടീ സ്പൂൺ
ഗരം മസാല – ഒരു ടീ സ്പൂൺ
തക്കാളി – ഒന്ന് ചെറുതായി അരിഞ്ഞത്
ഉപ്പു /ഓയിൽ -ആവശ്യത്തിന്
പുളിയില്ലാത്ത തൈര് – ഒരു കപ്പ്
മല്ലിയില -ഒരു തണ്ടു
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാവുമ്പോൾ ജീരകം ഇട്ടതിനു ശേഷം ,സവാള, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ബ്രൗൺ കളർ ആവുന്ന വരെ വഴറ്റുക .ഇതിലേക്ക് തക്കാളി ചേർത്തതിന് ശേഷം എണ്ണ തെളിയുന്ന വരെ വഴറ്റുക .ഇതിലേക്ക് ചിക്കെൻ ചേർത്ത് അടച്ചു വെച്ച് ഒരു 10 മിനിറ്റ് ഇടയ്ക്കു ഇളക്കി കൊടുത്തു വേവിക്കുക .പാതി വെന്ത ഈ ചിക്കനിലേക്കു ഗരം മസാല പൊടി ഒഴികെയുള്ള മസാലകളും ഉപ്പും ചേർത്ത് നന്നായി ഇളക്കിയതിന് ശേഷം തൈരും അല്പം വെള്ളവും ചേർത്ത് വേവിക്കുക .ചിക്കൻ വെന്തു കഴിഞ്ഞാൽ ഗരം മസാലയും മല്ലിയിലയും പച്ചമുളകും ചേർത്ത് ഇളക്കിയത് ശേഷം ഉപയോഗിക്കാം.
(ഗ്രേവി വേണ്ട എന്ന് ഉണ്ടെങ്കിൽ ഓപ്പൺ ആക്കി വെച്ച് വേവിച്ചു വെള്ളം വറ്റിച്ചു എടുക്കാം, അലങ്കരിക്കാൻ ഞാൻ ഒരു പുതിന ഇല വെച്ചിട്ടുണ്ട്
കറാച്ചി ചിക്കൻ കറി Chicken Curry Karachi Style