തക്കാളി ചട്ണി Tomato Chutney

തക്കാളി ചട്ണി (Tomato Chutney)
************************
ഒരു എളുപ്പ പണിയാണ് കേട്ടോ, ചപ്പാത്തിയുടെ സൈഡ് ഡിഷ്‌ ആണ്, നോർത്ത് ഇന്ത്യൻ സ്പെഷ്യൽ 🙂

ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ജീരകം ചേർക്കുക.സവാള ,കറി വേപ്പില , പച്ച മുളക് , ഇഞ്ചി വഴറ്റുക.കായം, മഞ്ഞൾ പൊടി, മുളക് പൊടി ചേർത്ത് വഴറ്റുക. 2-3 തക്കാളി അരിഞ്ഞതും,ഉപ്പും ചേർത്ത് ഇളക്കി വേവിക്കുക.തക്കാളി സോഫ്റ്റ്‌ ആകുമ്പോൾ ചെറുതായി ഉടക്കുക. മല്ലിയില അരിഞ്ഞതും ചേർക്കാം.(വെള്ളം ഒഴിക്കേണ്ട, തക്കാളിക്ക് പുളി ഉണ്ടെങ്കിൽ കുറച്ചു പഞ്ചസാര ചേർക്കാം) 

Anu Thomas