Lemon Dates Pickle | ഈന്തപ്പഴം നാരങ്ങാ അച്ചാർ

Lemon Dates Pickle | ഈന്തപ്പഴം നാരങ്ങാ അച്ചാർ

Lemon Dates Pickle | ഈന്തപ്പഴം നാരങ്ങാ അച്ചാർ

ഒട്ടും കയ്പ്പില്ലാതെ തയാറാക്കാം
ലെമൺ -5
കടുക് – 1 ടീസ് സ്പൂൺ
ഇഞ്ചി – 3 ടേബിൾ സ്പൂൺ
വെളുത്തുള്ളി – 25
പച്ചമുളക് -4
കാര്യപില
മുളകുപൊടി – 2.5 ടേബിൾ സ്പൂൺ
ഉലുവപ്പൊടി – 1/2 ടേബിൾ സ്പൂൺ
മഞ്ഞൾപൊടി – 1/4 ടേബിൾ സ്പൂൺ
കായപ്പൊടി – 1/2ടേബിൾ സ്പൂൺ
വിനാഗിരി – 1/4 കപ്പ്
വെള്ളം – 1/2 കപ്പ്
ഈത്തപഴം – 1 കപ്പ്
പഞ്ചസാര -1.5 ടേബിൾ സ്പൂൺ
നാരങ്ങാ പത്തു മിനിട്ട് ആവികയറ്റിയെടുക്കുക.തണുത്തു കഴിഞ്ഞു ചെറുതായി മുറിച്ചെടുക്കുക
ചട്ടിയിൽ എണ്ണയൊഴിച്ചു കടുകുപൊട്ടിച്ചു ഇഞ്ചിയും,വെളുത്തുള്ളിയും,പച്ചമുളകും,കാര്യപിലയും ചേർത്ത് ഇഞ്ചി ബ്രൗൺ കളർ ആകുന്നതുവരെ വഴറ്റുക.
ഇതിൽ മുളകുപൊടിയും, മഞ്ഞൾപൊടിയും, ഉലുവാപ്പൊടിയും, കായപ്പൊടിയും ചേർത്ത് മൂപ്പിക്കുക .ആവശ്യത്തിന് ഉപ്പു ചേർക്കുക.
പിന്നീട് ഈത്തപഴം ചേർത്തിളക്കി വെള്ളവും, വിനാഗിരിയും ചേർത്ത് രണ്ടു മിനിറ്റ് തിളപ്പിച്ചു അരിഞ്ഞു വച്ചിയിച്ചിരിക്കുന്ന നാരങ്ങാ ചേർത്ത് തീ ഓഫ് ചെയുക. പിന്നീട് പഞ്ചസാര ചേർത്ത് ഇളക്കിയോജിപ്പിച്ചെടുക്കുക

Anie Mathew