വട്ടയപ്പം – Vattayappam

അരി കുതിർത്ത് അരക്കാതെ നല്ല സോഫ്ട് വട്ടയപ്പം തയ്യാറാക്കാം

ചേരുവകൾ

വറുത്ത അരിപ്പൊടി – 1 കപ്പ്
അവൽ – 1/4 കപ്പ്
തേങ്ങ തിരുമിയത് – 1/2 കപ്പ്
ഏലക്ക – 2 എണ്ണം
പഞ്ചസാര – 4 ടേബിൾസ്പൂൺ
ഈസ്റ്റ് – രണ്ട് നുള്ള്
ഉപ്പ് – അവിശ്യത്തിന്
വെള്ളം – 1 .5 കപ്പ്

തയാറാക്കുന്ന വിധം

● ഒരു ബൗളിൽ അവൽ അരക്കപ്പ് വെള്ളം ഒഴിച്ച് രണ്ട് മിനിറ്റ് കുതിർക്കാൻ വെക്കുക.
മിക്സിയുടെ വലിയ ജാറിൽ അരിപ്പൊടി, കുതിർത്ത അവൽ , തേങ്ങ തിരുമിയത് , ഏലക്ക , പഞ്ചസാര , ഈസ്റ്റ് , ഉപ്പ് , അവിശ്യത്തിന് വെള്ളം എന്നിവ ചേർത്ത് ദോശ മാവിന്റെ പരുവത്തിൽ അരച്ചെടുക്കുക .അരച്ചെടുത്ത മാവ് എട്ട് മണിക്കൂർ പൊങ്ങാൻ വെക്കുക.പൊങ്ങിവന്ന മാവ് ചെറുതായി ഒന്ന് ഇളക്കി കൊടുക്കുക .
വട്ടയപ്പം പുഴുങ്ങാനുള്ള പാത്രം കുറച്ച് എണ്ണ തേച്ച് ഇഡ്ഡലി പത്രത്തിൽ വെച്ച് പകുതി മാവ് ഒഴിച്ച് കൊടുക്കുക . ശേഷം പതിനഞ്ച് മിനിറ്റ് മീഡിയം ഫ്ലയിമിൽ പുഴുങ്ങി എടുക്കുക. സ്വാദിഷ്ടമായ വട്ടയപ്പം റെഡി ആയി . തണുത്തതിന് ശേഷം മുറിച്ച് ഉപയോഗിക്കാം .

Note – കശുവണ്ടി , മുന്തിരിങ്ങ വറുത്ത് ചേർക്കുന്നെങ്കിൽ , മാവ് ഒഴിച്ച് മൂന്ന് മിനിറ്റ് പുഴുങ്ങി ശേഷം മുകളിൽ ഇട്ടുകൊടുക്കുക അപ്പോൾ താഴ്ന്ന് പോകില്ല.

https://youtu.be/bmeiaMhXHWo
Saranya S

I am a homemaker I really passionate about cooking and baking. I love to share the recipes that I tried in my kitchen