തലശ്ശേരി സ്റ്റൈൽ മുട്ട ബിരിയാണി Thalasherry Style Egg Biriyani
തലശ്ശേരി ബിരിയാണി യുടെ രുചി ഒന്ന് വേറെ തന്നെയാണ് ,ബിരിയാണിയ്ക്ക് നെയ്ച്ചോർ അരി ആണ് ഉപയോഗിക്കേണ്ടത് കൂടെ കുറെ തരം മസാല പൊടികൾ ആവശ്യമില്ല …എരിവിന് പച്ചമുളക് ആണ് വേണ്ടത് ,മല്ലിപൊടി ആവശ്യമില്ല ,ബിരിയാണി മസാല പൊടിച്ച് തന്നെ ഉണ്ടാകണം..എന്നാലേ തനി രുചി കിട്ടുകയുള്ളു
ആദ്യം ബിരിയാണി മസാല ഉണ്ടാക്കാം
ബിരിയാണി മസാല
പേരും ജീരകം 1 ടീസ്പൂൺ
നല്ല ജീരകം 1 ടീസ്പൂൺ
ഏലക്ക 3
കറുകപ്പട്ട രണ്ട് കഷ്ണം
കുരുമുളക് 1 ടീസ്പൂൺ
ജാതിക്ക കാൽ ടീസ്പൂൺ
ഗ്രാമ്പു 5
തക്കോലം ഒരു ചെറിയ പീസ്
ഇവ എല്ലാം കൂടി ചെറുതായി ചൂടാക്കുക ശേഷം കസകസ/പോപ്പി സീഡ് ,രണ്ട് കശ്മീ രി മുളക് കൂടി ചേർത് ചൂടാക്കി ചൂടോടെ പൊടിച്ചെടുക്കുക
തലശ്ശേരി സ്പെഷ്യൽ ബിരിയാണി മസാല റെഡി