സ്പൈസി റവ കൊഴുക്കട്ട Spicy Rava Kozhukatta

സ്പൈസി റവ കൊഴുക്കട്ട Spicy Rava Kozhukatta

വറുത്ത റവ 1 കപ്പ്
സവാള 1 എണ്ണം ചെറുതായി അരിഞ്ഞത്
ഇഞ്ചി ഒരു ചെറുതായി അരിഞ്ഞത് 1 കഷ്ണം
വറ്റൽ മുളക് ചതച്ചത് 1/2 ടി സ്പൂൺ( ആവശ്യത്തിന്)
പച്ചമുളക് ചെറുതായി അരിഞ്ഞത് 1 എണ്ണം
ഉണക്കതേങ്ങപ്പൊടി (Desiccated cocanut)1 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ 2 1/2 ടേബിൾ സ്പൂൺ
കുരുമുളക് ചതച്ചത് 1 നുളള്
കായപ്പൊടി 1 നുള്ള്
മഞ്ഞൾ പൊടി 1/4 ടി സ്പൂൺ
കടുക് 1/2 ടി സ്പൂൺ
ജീരകം 1 നുള്ള്
കറിവേപ്പില ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
വെള്ളം 2 1/2 കപ്പ് (റവ എടുക്കുന്ന അതേ കപ്പിൽ വെള്ളം എടുക്കുക)
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ വെളളവും ആവശ്യത്തിന് ഉപ്പും, കുരുമുളക് ചതച്ചതും ചേർത്തിളക്കി തിളപ്പിക്കുക.തിളച്ച് വരുമ്പോൾ തീ കുറച്ച് വച്ച് ഇതിലേക്ക് റവയിട്ട് ഇളക്കി തീ ഓഫ് ചെയ്യുക.

ഒരു വിധം തണുക്കുമ്പോൾ നന്നായി കുഴച്ച് ചെറിയ ഉരുളകളാക്കി ഉരുട്ടി ആവിയിൽ വേവിച്ച് തണുക്കാൻ വയ്ക്കുക
ഒരു പാൻ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകാമ്പോൾ കടുക്, ജീരകം പൊട്ടിക്കുക. ശേഷം ഉള്ളി, ഇഞ്ചി,വറ്റൽമുളക് ചതച്ചത്, കറിവേപ്പില ചേർത്ത് മൂത്ത് വരുമ്പോൾ തേങ്ങാപ്പൊടി, മഞ്ഞൾപ്പൊടി, കായപ്പൊടിയും ഇട്ട് ഇളക്കി സ്റ്റീം ചെയിത കൊഴുക്കട്ട ഇതിലേക്കിട്ട് മിക്സ് ചെയിത് തീ ഓഫ് ചെയ്യാം

Angel Louis