സ്‌പൈസി ഗാർലിക് മസാല ദോശ – Spicy Garlic Masala Dosa

സ്‌പൈസി ഗാർലിക് മസാല ദോശ – Spicy Garlic Masala Dosa

നല്ല സ്‌പൈസി ഗാർലിക് മസാല ദോശയുമായാണ് എന്റെ വരവ്
അപ്പോൾ അത് എങ്ങനെന്ന് നോക്കാം .

1.10ഗാർലിക് ക്രഷ് ചെയ്ത് അതിലേക്ക് വെളിച്ചെണ്ണ ഉപ്പു (കുറച്ചു ചേർത്താൽ മതി ദോശമാവിലും മസാലയിലും വേറെ ഇടുന്നതുകൊണ്ടു )നല്ലോണം ചോപ്‌ചെയ്ത മല്ലിയിലയും ചേർത്ത് മിക്സ് ചെയ്തു മാറ്റിവെക്കുക (step -1)
2. അടുത്തത് മാസല തയ്യാറാക്കലാണ് .
ഒരു പാൻ വെച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കടുക്,ഉഴുന്ന് , പൊരികടല പൊട്ടിക്കുക അതിലേക്ക് ഇഞ്ചി ,പച്ചമുളക് ,വറ്റൽ മുളകു (1/2 ഇഞ്ച് നീളത്തിൽ അരിയുക )സവാള വഴറ്റി കാരറ്റ് ബീൻസ് ചേർത്തുകൊടുക്കുക ഒപ്പം മഞ്ഞൾപ്പൊടിയും പിന്നെ വേവിച്ചുടച്ച ഉരുളക്കിഴങ്ങു ചേർത്ത് മല്ലിയില കറിവേപ്പില ചേർത്ത് മാറ്റിവെക്കുക (മല്ലിയില കുറച്ചു കൂടുതൽ ഇരുന്നോട്ടെ നല്ല flavor കിട്ടും (step -2)
ഇനി നമുക്ക് നമ്മുടെ ലാസ്‌റ് സ്റ്റെപ് ദോശ ഉണ്ടാക്കുക ….
ദോശ പാനിൽ കനം കുറച്ചു ദോശ ഉണ്ടാക്കുക അതൊന്നു ഡ്രൈ ആയിവരുമ്പോൾ നമ്മുടെ ഗാർലിക് മസാല സ്‌പ്രെഡ്‌ ചെയ്തുകൊടുക്കുക അപ്പോൾ നല്ലൊരു സ്മെൽ കിട്ടും കുറച്ചു നെയ്യ് കൂടി ചേർത്ത് കൊടുക്കാം (ഇത് ഇങ്ങനെയും മൊരിച്ചു കഴിക്കാനും നല്ല ടേസ്റ്റ് ആണ് …)അതിലേക്ക് ഉണ്ടാക്കി വെച്ച മസാലക്കൂട്ട് ഇട്ട് ഫോൾഡ് ചെയ്തു എടുക്കാം …
നല്ല സ്‌പൈസി ആൻഡ് ടേസ്റ്റി ദോശ ആണ് എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കണേ …
ഒരു കര്യംകൂടി എനിക്ക് കൈ അളവാണ് …സൊ നിങ്ങൾ നിങ്ങള്ടെ മനോധര്മം പോലെ ചേർത്തോളൂ ..
Note : എന്റെ ആദ്യത്തെ പോസ്റ്റ് ആണ് .അതിന്റെ എല്ലാ പോരായ്മകളും ഉണ്ടാവും അടുത്ത റെസിപി കിടു ആക്കാം

Saritha Reji