ആവിശ്യമായ ചേരുവകൾ
ഓട്ട്സ് Oats -3/4 കപ്പ്
കടല പരിപ്പ് -3/4 കപ്പ്
സബോള -1
പച്ചമുളക് -2
ഇഞ്ചി -1 ചെറുത്
മുളകുപൊടി -1/2tsp
മഞ്ഞൾപൊടി -ഒരു നുള്ള്
കായം -1/4tsp
പരിഞ്ജീരകം ചതച്ചത് -1tsp
കൊത്തുമുളക് -1/2tsp
മല്ലിയില -1/4 കപ്പ്
വേപ്പില -ആവിശ്യത്തിന്
ഉപ്പ് -ആവിശ്യത്തിന്
വെള്ളം -1/4 കപ്പ് / ആവിശ്യത്തിന്
ഇത് തയ്യാറാക്കുന്നതിനായി ഓട്ട്സിലേക്ക് സബോള ചെറുതായി അരിഞ്ഞതും ഇഞ്ചി ചതച്ചതും പച്ചമുളക് അരിഞ്ഞതും മുളകുപൊടിയും മഞ്ഞൾ പൊടിയും കായവും മിക്സിയിൽ ഇട്ട് ഒന്ന് ചതച്ചെടുത്ത കടലപ്പരിപ്പും കൊത്തുമുളകും പെരിഞ്ജീരകം ചെറുതായൊന്ന് ചതച്ചതും കറി വേപ്പിലയും ആവിശ്യത്തിന് ഉപ്പും ഇട്ട് നന്നായൊന്ന് മിക്സ് ചെയ്യുക അതിനുശേഷം അതിലേക്ക് മല്ലിയിലയും ഇട്ട് ഒന്ന് മിക്സ് ചെയ്തശേഷം അതിലേക്ക് ഷേപ്പ് കിട്ടുന്നതിനാവശ്യമായ വെള്ളവും ഒഴിച്ചുകൊടുക്കുക , എല്ലാം നന്നായി മിക്സ് ആയാൽ പരിപ്പുവടയുടെ രൂപത്തിൽ ഷേപ്പ് ചെയ്ത് ചൂടായ എണ്ണയിൽ ഇട്ട് ചെറു തീയിൽ നന്നായി മൊരിയുന്നതുവരെ ഫ്രൈ ചെയ്തെടുക്കുക Simple Oats Evening Snack Ready

ഓട്ട്സ് കൊണ്ട് രുചികരമായ ഒരു നാലുമണി പലഹാരം / Simple Oats Evening Snack
Subscribe
Login
0 Comments