മുട്ട തീയൽ Mutta Theeyal

മുട്ട പുഴുങ്ങിയത് -4
ഉരുളക്കിഴങ്-1
ഉള്ളി -2
തക്കാളി -1
പച്ചമുളക് -2
തേങ്ങാ ചിരകിയത് – ഒരു കപ്പ്
മുളക് പൊടി, മല്ലിപ്പൊടി -1 സ്പൂൺ
പെരുംജീരകം 1 ടീസ്പൂൺ
കുരുമുളക് -1/2 ടീസ്പൂൺ
തേങ്ങ ചുവക്കെ വറുക്കുക. തീയ് കുറച്ച ശേഷം മുളകുപൊടിയും മല്ലിപ്പൊടിയും പെരും ജീരകവും കുരുമുളകും ചേർത്ത് ഒന്ന് ചൂടാക്കി തണുത്ത ശേഷം നന്നായി അരച്ചെടുക്കുക.പാനിൽ എണ്ണ ചൂടാക്കി അരിഞ്ഞ ഉരുളക്കിഴങ്ങും ഉള്ളിയും പച്ചമുളകും അൽപ്പം മഞ്ഞൾപ്പൊടി ചേർത്ത് വഴറ്റുക . ശേഷം തക്കാളി ചേർക്കാം ഇതിലേക്ക് ഉപ്പും തയ്യാറാക്കി വെച്ചിരിക്കുന്ന അരപ്പുംമുട്ടയും ചേർത്ത് നന്നായിളക്കി 10 മിനിട്ടു അടച്ചു വേവിച്ചു ശേഷം ഗ്രേവി ഒന്ന് കുറുകുമ്പോൾ കറിവേപ്പില ചേർത്ത് വാങ്ങാം

Mutta Theeyal Ready 🙂

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website