Marie Biscuit Ice Cream – വളരെ വെത്യസ്ഥം ആയ മാരീ ബിസ്കറ്റ് കൊണ്ടുള്ള കിടിലന്‍ ഐസ്ക്രീം
INGREDIENTS
Marie Biscuits – 24 pieces
Milk – 1 litter
Sugar – 1/2 cup [ 150 gm]
Vanilla Essence – 2 to 3 drops
വളരെ കുറച്ചു സാധനങ്ങള്‍ മാത്രമേ ഈ ഐസ്ക്രീം ഉണ്ടാക്കാന്‍ ആവശ്യമുള്ളൂ. ആദ്യം എടുത്തു വെച്ചിരിക്കുന്ന ബിസ്കറ്റ് നന്നായി പൊടിചെടുക്കണം. അതിനു ശേഷം പാല്‍ അടുപ്പത്ത് വെച്ച് നന്നായി തിളപ്പിക്കണം.ഇതിലേക്ക് പഞ്ചസാരയും ചേര്‍ത്ത് നന്നായി യോജിപ്പിക്കണം.പാല്‍ തിളച്ചു കുറച്ചൊന്നു പറ്റി വരുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റി ,അതിലേക്കു പൊടിച്ചു വെച്ചിട്ടുള്ള ബിസ്കറ്റ് കുറേശെ ആയി ചേര്‍ ത്ത് മിക്സ് ചെയ്യണം. അതിനു ശേഷം വീണ്ടും ഈ പാല്‍ അടുപ്പത് വെച്ച് അല്‍പ്പസമയം കൂടി തിളപ്പിക്കണം. നന്നായി ഇളക്കി കൊടുത്തു കൊണ്ടിരിക്കണം. പാല്‍ കുറുകി വരുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റി അല്‍പ്പം തണുത്തതിനു ശേഷം , Vanilla Essence കൂടെ ചേര്‍ത്ത് മിക്ഷിയില് അല്‍ പ്പസമയം നന്നായി അടിചെടുക്കണം. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി , നന്നായി അടച്ചു വെച്ച് ഒരു 6 മുതല്‍ 8 മണിക്കൂര്‍ വരെ ഫ്രീസെറില്‍ വെച്ച് സെറ്റ് ചെയ്തതിനു ശേഷം സെര്‍വ് ചെയ്യാവുന്നതാണ്.
Marie Biscuit Ice Cream Ready 🙂