മാങ്ങാ അച്ചാർ Mango Pickle

മാങ്ങാ അച്ചാർ Mango Pickle

മാങ്ങാ കാലം അല്ലെ… ഫ്രിഡ്ജിൽ വച്ചില്ലെങ്കിലും കേടുവരാതെ, കുക്കിംഗ് ആവശ്യമില്ലാത്ത മിക്സിങ് മാത്രം ഉള്ള ഒരു അച്ചാർ ആണ്.

അത് കൊണ്ട് ഹോസ്റ്റൽ താമസിക്കുന്നവർക്കും, ബാച്ചലേഴ്‌സിനും കൂടി ഉപകാരപ്പെടും എന്ന് കരുതുന്നു..
അര കപ്പ്‌ ഉപ്പ്, അര കപ്പ്‌ മുളക് പൊടി,കാൽ കപ്പ് കടുക് പൊടി,അര ടീസ്പൂൺ മഞ്ഞൾപൊടി എന്നിവ അര കപ്പ് നല്ലെണ്ണയിൽ നന്നായി മിക്സ് ചെയ്യുക അതിൽ അഞ്ചു കപ്പ്‌ മാങ്ങാ ചതുരത്തിൽ മുറിച്ചത് ചേർക്കുക… നന്നായി മിക്സ് ചെയ്ത് കുപ്പിയിലാകൂ…
എരിവ് അധികം വേണ്ടെങ്കിൽ മുളകുപൊടിയിൽ പകുതി കാശ്മീരി ചില്ലി പൌഡർ ആക്കാം, പിന്നെ കടുകുപൊടി നന്നായി മിക്സിയിൽ പൊടിച്ചു ചേർക്കണം, ഉലുവ ടേസ്റ്റ് ഇഷ്ടമുള്ളവർക്ക് ഒരു ടേബിൾസ്പൂൺ ഉലുവ നന്നായി വെയിലിൽ വെച്ച് ചൂടാക്കിയത് ചേർക്കാം,അച്ചാറിൽ എണ്ണ മുകളിൽ തെളിഞ്ഞു നിൽക്കണം എന്നാലേ അച്ചാർ കേടുകൂടാതെ ഇരിക്കൂ.

Neethu Raj