Kerala Porotta

കേരള പൊറോട്ട വളരെ എളുപ്പത്തിൽ

Kerala Porotta
Kerala Porotta

കേരള പൊറോട്ട വളരെ എളുപ്പത്തിൽ

ലോക്ക്‌ ഡൗൺ സമയത്ത് വീട്ടിൽ വെറുതെ ഇരിക്കുന്ന എല്ലാവരും ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ വളരെ എളുപ്പമാണ്. പൊറോട്ട അടിക്കുന്നത് ഒരു ബാലികേറാമല ഒന്നുമല്ല അല്പം ക്ഷമയുണ്ടെങ്കിൽ ആർക്കും വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാം. വീഡിയോ കൂടി കണ്ടു നോക്കണേ
ആവശ്യമുള്ള സാധങ്ങൾമൈദ ½ kgമുട്ട 1പാൽ കാൽ ഗ്ലാസ്സ്ബേക്കിംഗ് സോഡ ( അപ്പാക്കാരം ) ഒരു നുള്ള്പഞ്ചസാര ½ സ്പൂൺഉപ്പ് ½ സ്പൂൺസൺഫ്ലവർ ഓയിൽ/ ഡാൽഡ/ പാമോയിൽ
ഇനി നമുക്ക് ഉണ്ടാക്കാൻ തുടങ്ങാം ആദ്യമായി ഒരു ഗ്ലാസ് എടുത്തശേഷം അതിലേക്ക് ഒരു മുട്ട കാൽ ഗ്ലാസ് പാൽ അര സ്പൂൺ പഞ്ചസാര അര സ്പൂൺ ഉപ്പ് ഒരു നുള്ള് സോഡാ പൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഒരു സ്ലാബിൽ അല്ലെങ്കിൽ വലിപ്പമുള്ള ഒരു പാത്രത്തിൽ അര കിലോ മൈദ ഇടുക നടുക്ക് ഒരു കുഴി പോലെ ഉണ്ടാക്കിയ ശേഷം നമ്മുടെ തയ്യാറാക്കി വച്ചിരിക്കുന്ന മിശ്രിതം അതിലേക്ക് ഒഴിക്കുക. അതിനുശേഷം പുട്ടിന് പൊടി നനയ്ക്കുന്ന പരുവത്തിൽ നനച്ച് എടുക്കുക. അതിനുശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് ഇത് ചപ്പാത്തി മാവ് നേക്കാൾ അല്പംകൂടി ലൂസായി കുഴച്ച് ഉരുട്ടിയെടുക്കുക.മാവ് എത്രത്തോളം കുഴയ്ക്കുന്നു അത്രത്തോളം പൊറോട്ടയുടെ രുചി കൂടും. ഇതിനു ശേഷം ഒരു നനഞ്ഞ തോർത്ത് കൊണ്ട് മൂടി ഒരു മണിക്കൂർ അല്ലെങ്കിൽ ഒന്നര മണിക്കൂർ വയ്ക്കുക. അതിനുശേഷം ബോള് പിടിക്കുക ( ഒരു ബോളിൽ രണ്ടു പൊറോട്ടയ്ക്ക് വേണ്ടി മാവ് എടുക്കുക ) പിടിക്കുമ്പോൾ നന്നായി പ്രസ് ചെയ്തു കുമിള ഒന്നും അകത്ത് ഇല്ല എന്ന് ഉറപ്പു വരുത്തുക. ഉരുട്ടിയെടുത്ത് ബാളുകളിൽ അല്പം എണ്ണ തേച്ച് വീണ്ടും തോർത്തു കൊണ്ട് മൂടി ഒരു 15 മിനിറ്റ് കൂടി വയ്ക്കാം. ഇനി ഓരോ ബോൾ ആയിട്ട് എടുത്ത് സ്ലാബിൽ അൽപം എണ്ണ തേച്ച് ചപ്പാത്തി കോലു കൊണ്ടോ കൈ കൊണ്ടോ അൽപം പരത്തുക. പരത്തുമ്പോൾ സൈഡുകളിൽ കനം കുറവും നടുക്ക് അല്പം കനവും ആക്കി പരത്താൻ ശ്രദ്ധിക്കുക. പരത്തിയ മൈദ ഷീറ്റിൽ വലതുകൈയുടെ നാല് വിരലുകൾ മുകളിലും തള്ളവിരൽ അടിയിലും ആയി പിടിക്കുക അതേപോലെതന്നെ ഇടതുകൈയുടെ നാല് വിരലുകൾ അടിയിലും തള്ളവിരൽ മുകളിലുമായി പിടിക്കുക അതിനുശേഷം ഷീറ്റ് വായുവിലേക്ക് ഉയർത്തി സ്ലാബിലേക്ക്‌ അടിക്കുക . ഇത് വശമില്ലാത്തവർക്ക് ചപ്പാത്തി കോൽ കൊണ്ട് തന്നെ നന്നായി കനംകുറച്ച് പരത്തി എടുക്കാം. ഇനി അല്പം എണ്ണ ആ ഷീറ്റിൽ തേച്ച് ഒരു കത്തികൊണ്ട് രണ്ടായി കീറുക തുടർന്ന് വീഡിയോയിലെ പോലെ ചുരുട്ടി എടുക്കുക . വീണ്ടും ഇത് ഒരു തോർത്തു കൊണ്ട് മൂടി 15 മിനിറ്റ് കൂടി വയ്ക്കാം. കട്ടിയുള്ള ഒരു കല്ല് അടുപ്പത്ത് വെച്ച് . മാവെടുത്ത് അത് കൈകൊണ്ട് അല്ലെങ്കിൽ ഒരു ചപ്പാത്തി കോൽ കൊണ്ടോ മൃദുവായി പരത്തി കൊടുക്കുക അതിനു ശേഷം ഇത് കല്ലിലേക്ക്‌ ഇടുക. മുകളിൽ അൽപം എണ്ണ തൂവി ഒരുവശം നന്നായി വെന്തുവരുമ്പോൾ തിരിച്ചിടുക. ഇങ്ങനെ നാലോ അഞ്ചോ പൊറോട്ട ചുട്ട ശേഷം എല്ലാംകൂടി സ്ലാബിൽ വച്ചശേഷം കയ്യിൽ അല്പം എണ്ണ തടവി നന്നായി അടിച്ചു കൊടുക്കുക അടിച്ചു ഇതൾ വിരിക്കുക. സ്വാദിഷ്ടമായ കേരള പൊറോട്ട റെഡി. നല്ല ബീഫ് കറിയുടെ ചിക്കൻ കറി കൂടെ മീൻ കറിയുടെ കൂടെ ഒക്കെ ചൂടോടെ തന്നെ കഴിക്കുക. എല്ലാവരും ഇന്നുതന്നെ ട്രൈ ചെയ്തു നോക്കൂ.

Antos Maman