എഗ്ഗ് സാൻവിച്ച് ഇങ്ങനെ ഉണ്ടാക്കിയാൽ പിന്നെ ബ്രേക്ഫാസ്റ്റിന് വേറെ ഒന്നും വേണ്ട അത്രക്കും രുചി ആണ്.
ചേരുവകൾ
മുട്ട – 2 പുഴുങ്ങിയത്
ക്യാപ്സിക്കം – 2 ടേബിൾസ്പൂൺ അരിഞ്ഞത്
സവാള – 2 ടേബിൾസ്പൂൺ അരിഞ്ഞത്
സ്പ്രിംഗ് ഒണിയൻ – 1 ടേബിൾസ്പൂൺ
മയോണൈസ് – 2 ടേബിൾസ്പൂൺ
ടൊമാറ്റോ സോസ് – 1ടീസ്പൂൺ
കുരുമുളക് പൊടി – 1/4 ടീസ്പൂൺ
ഉപ്പ് – 1/2 ടീസ്പൂൺ
ചീസ് സ്ലൈസ് – 3 എണ്ണം
ബട്ടർ – 1 ടേബിൾസ്പൂൺ
ബ്രഡ് – 6 എണ്ണം
തയാറാക്കുന്ന വിധം
മുട്ട പുഴുങ്ങിയത് ചെറുതായി അരിഞ്ഞെടുക്കുക . ഇത് ഒരു ബൗളിലേക്ക് മാറ്റുക , ഇതിലേക്ക് ക്യാപ്സിക്കം അരിഞ്ഞത്, സവാള അരിഞ്ഞത് , സ്പ്രിംഗ് ഒണിയൻ അരിഞ്ഞത് , മയോണൈസ്, ടൊമാറ്റോ സോസ്, കുരുമുളക് പൊടി, ഉപ്പ് ചേർത്ത് നന്നായി ഇളക്കി എടുക്കുക .ഈ മിക്സ് ബ്രഡിൽ നന്നായി തേച്ച് പിടിപ്പിക്കുക , മേലെ ഒരു ചീസ് സ്ലൈസ് വെച്ച് വേറൊരു ബ്രഡ് വെച്ച് അടക്കുക . ചൂടായ തവയിൽ ബട്ടർ തേക്കുക , തയാറാക്കിയ ബ്രഡ് ചൂടായ തവയിൽ വെച്ച് രണ്ട് വശവും മൊരിച്ചെടുക്കുക .സ്വാദിഷ്ടമായ മുട്ട സാൻവിച്ച് റെഡി ആയി.