ചെറുപയർ പറാട്ട Cherupayar Porotta

Cherupayar Porotta

ചെറുപയർ ആണ് ഏറ്റവും അല്ലർജി കുറഞ്ഞ protein. പിന്നെഇതിലെ protein ഏറ്റവും എളുപ്പം ദഹിക്കാനും ശരീരത്തിൽ യോജിക്കാനും കഴിയുന്നു. അതുകൊണ്ടു തന്നെ ഇത് ഏതു പ്രായത്തിൽ ഉള്ളവർക്കും നല്ലതു.
ഉണ്ടാക്കുന്നവിധം. ചെറുപയർ കഴുകി നാലഞ്ചു മണിക്കൂർ കുതിർക്കുക. എന്നിട്ടു അല്പം ഉപ്പും ചേർത്ത് നല്ലപോലെ വേവിച്ചു എടുക്കക. ഇതിലേക്ക് ഉള്ളി ഇഞ്ചി മല്ലി ഇലഎന്നിവ അരിഞ്ഞു ചേർക്കുക. ഞാൻ chives ആണ് ഉപയോഗിച്ചത്. അല്പം കുരുമുളകുപൊടി കൂടി ചേർക്കാം അല്ലെങ്കിൽ പച്ചമുളക് അറിഞ്ഞു ചേർക്കാം. എല്ലാം കൂടി ഒന്ന് ഇളക്കി ചേർക്കുക.
ഗോതമ്പു പൊടി സാദാരണ പോലെ കുഴച്ചു ചീറിയ ഉരുളകൾ ആക്കി ചെറുപയർ മിശ്രിതം ഉള്ളിൽ വെച്ച് കൊഴുക്കട്ട പോലെ ആക്കി കൈ കൊണ്ട് നല്ല പോലെ പരത്തിയതിനു ശേഷം ചപ്പാത്തി പലകയിൽ വെച്ച് പരത്തി പാനിൽ ഇട്ടു ചുട്ടു എടുക്കുക. ഞാൻ ഒലിവെണ്ണ ആണ് ഉപയോഗിച്ചത്. നെയ്‌ ഉപയോഗിച്ചാൽ വളരെ നല്ലതു. പക്ഷെ കൊളെസ്ട്രോൾ mmmmmm
കൈ കൊണ്ട് നല്ലപോലെ പരാതി മിശ്രിതം ഉരുളയുടെ എല്ലാ ഭാഗത്തും പൊട്ടാതെ പരത്തി എടുക്കന്നതിലാണ് ഉണ്ടാക്കുന്നവരുടെ ക്ഷമ പരീക്ഷിക്കുന്നത്.