Caramel Pudding

Caramel Pudding
ജലാറ്റിനും അഗർ അഗറും ഓവനും ഇല്ലാതെ പെർഫെക്റ്റ് കാരമൽ പുഡ്ഡിംഗ് തയാറാക്കാം .

ചേരുവകൾ :
പാൽ -500 ml
പഞ്ചസാര- ¼ cup (കാരമെലൈസ് ചെയ്യാൻ) + ¾ cup(പുഡ്ഡിംഗ് ന്)
മുട്ട-3
വാനില എസ്സൻസ് -1/2 tsp
പഞ്ചസാര കാരമെലൈസ് ചെയ്തു പുഡ്ഡിംഗ് സെറ്റ് ചെയ്യുന്ന പാത്രത്തിൽ ഒഴിക്കുക.പാൽ പഞ്ചസാര ചേർത്ത് തിളപ്പിച്ചെടുക്കുക.നല്ല ചൂട് മാറിയ ശേഷം മുട്ട പതപ്പിച്ചതിലേക്കു കുറച്ചു കുറച്ചായി ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക.ഇത് അരിച്ച ശേഷം വാട്ടർബാത് ൽ വച്ച് ചെറുതായി കുറുക്കി എടുക്കുക. വാനില എസ്സൻസ് ഉം ചേർക്കുക. ഇത് പുഡ്ഡിംഗ് സെറ്റ് ചെയ്യുന്ന പാത്രത്തിലേക്ക് ഒഴിച്ച് സ്റ്റീമർ ൽ വച്ച് ചെറുതീയിൽ 20-30 മിനിറ്റ് കുക്ക് ചെയ്തെടുക്കുക. ചൂട് മാറി കഴിയുമ്പോ ഫ്രിഡ്‌ജിൽ വച്ച് തണുപ്പിച്ചെടുത്തു സെർവ് ചെയ്യാം. (വാട്ടർബാത് ൽ വച്ച് കുറക്കാതെ സ്റ്റീമർ ൽ വേവിച്ചെടുത്താലും സെറ്റ് ആകും.)

 

Rini Mathew