വഴുതനങ്ങ – മുട്ട ഫ്രൈ

വഴുതനങ്ങ വിറ്റമിന്സിന്ടെ കലവറയാണ്. ദഹനത്തിനും ബോൺ ഹെല്ത്തിനും ഹാർട്ട്‌ ഹെല്ത്തിനും ഒരു പാട് നല്ലതാണ് വഴുതനങ്ങ. പക്ഷെ നമ്മളിൽ പലർക്കും വഴുതനങ്ങ ഇഷ്ട്ടമല്ല. നിങ്ങൾ ഇതു വരെ കഴിക്കാത്ത രുചിയിൽ ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്തു നോക്കു. വിശദമായ വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക.

ആവശ്യമായ സാധനങ്ങൾ
———————————————
1 ) വഴുതനങ്ങ – 1 എണ്ണം
2 ) സവാള – 1 എണ്ണം ( ഗ്രേറ്റ് ചെയ്തത് )
3 ) ക്യാരറ്റ് – 3 ടേബിൾസ്പൂൺ ( ഗ്രേറ്റ് ചെയ്തത് )
4 ) മുട്ട – 2 എണ്ണം
5 ) ഉപ്പ് – ആവശ്യത്തിന്
6 ) മഞ്ഞൾ പൊടി – 1/4 tsp
7 ) പച്ചമുളക് – 2 no.s

തയാറാക്കുന്ന വിധം
———————————-
സ്റ്റെപ് — 1 (വാഴ്ത്തങ്ങാ  റിങ്‌സ് )

1) നന്നായി കഴുകി എടുത്ത വഴുതനങ്ങ റൗണ്ട് ആയി കട്ട്‌ ചെയ്ത് നടുവിലെ ഭാഗം റിമോവ് ചെയ്ത് മാറ്റി വെക്കുക.

2)വാഴ്ത്തങ്ങാ റിങ്‌സ് റെഡി ആയി.

സ്റ്റെപ് —2 (ഫില്ലിംഗ് )

1) വഴുതനങ്ങയിൽ  റിമോവ് ചെയ്ത ഭാഗം ചെറുതായി അരിഞ്ഞെടുക്കുക.

2 ) ഇത് ഒരു ബൗളിലേക് ആഡ് ചെയ്ത് കൊടുക്കുക. ഇതിലേക്ക് സവാളയും ക്യാരറ്റ് പച്ചമുളകും ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത മിക്സ്‌ ചെയ്യുക.

3) ഈ മിക്സിലേക് 2 മുട്ട പൊട്ടിച്ചു ഒഴിച്ച് നന്നായി മിക്സ്‌ ചെയ്യുക.

4 ) ചൂടായ പാനിലേക് അല്പം എണ്ണ ഒഴിച്ച് കൊടുത്ത് വഴുതനങ്ങ റിങ്‌സ് വെച്ച് കൊടുക്കുക. ഇനി ഈ റിങ്‌സിലേക്ക് എഗ്ഗ് മിസ്റ്റർ ഒഴിച്ച് കൊടുത്ത് ഫ്രൈ ചെയ്ത് എടുക്കുക.

Aswathy AV