തേങ്ങാചമ്മന്തി Coconut Chammanthi

Coconut Chammanthi
ചേരുവകൾ
തേങ്ങാ ചിരകിയത് അര മുറി
ചുവന്നുള്ളി നാലെണ്ണം
ഇഞ്ചി ഒരു ചെറിയ കഷ്ണം
വറ്റൽമുളക് നാലഞ്ചെണ്ണം എരിവനുസരിച്ചു
വാളൻപുളി ഒരു നെല്ലിക്ക വലുപ്പം
ഉപ്പു ആവശ്യത്തിന്
കറിവേപ്പില ഒരു തണ്ടു
വെളിച്ചെണ്ണ ആവശ്യത്തിന്

തയ്യാറാകുന്ന വിധം
മിക്സിയുടെ ചെറിയ ജാറിൽ ചുവന്നുള്ളി ഇഞ്ചി വാളൻപുളി വറ്റൽ മുളക് കറിവേപ്പില ഉപ്പു തേങ്ങാ എന്നിവ ചേർത്ത് നിർത്തി നിർത്തി ചമ്മന്തി പരുവത്തിൽ അരച്ചെടുക്കുക. ഇതിൽ വെളിച്ചെണ്ണ ചേർത്ത് ഉപയോഗിക്കാം.