ചേരുവകൾ
പച്ചക്കായ 3 എണ്ണം
ശർക്കര 300 ഗ്രാം
നല്ല ജീരകം 1 tbsp
ഏലക്ക 5 എണ്ണം
ചുക്കുപൊടി രണ്ടേകാൽ tbsp
പഞ്ചസാര അര കപ്പ്
വെള്ളം അര കപ്പ്
വെളിച്ചെണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പച്ചക്കായ തൊലി കളഞ്ഞത് അര ഇഞ്ചു വലിപ്പത്തിൽ അരിഞ്ഞു മഞ്ഞൾ പൊടി വെള്ളത്തിൽ അര മണിക്കൂർ ഇട്ടുവെച്ച ശേഷം
ഊറ്റിയെടുത്തു തുടച്ചെടുക്കുക. ശേഷം പൊരിച്ചെടുക്കുക. പഞ്ചസാര, ചുക്കുപൊടി, ഏലക്ക, നല്ലജീരകം ഇവ ചേർത്ത് പൊടിച്ചു മാറ്റിവെക്കുക. ശേഷം ശർക്കര പാനി ഉണ്ടാക്കി അരിച്ചെടുത്തു അതൊരു ചട്ടിയിൽ ഒഴിക്കുക. അതിലേക്കു കുറച്ചു പൊടി ചേർത്തിളക്കി 2 മിനിറ്റ് വേവിക്കുക. പിന്നീട് അതിലേക്കു പൊരിച്ചുവെച്ച പച്ചക്കായ ചേർത്തിളക്കി 10 മിനിറ്റ് വേവിക്കുക. ശേഷം പൊടിചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. 2 മിനിറ്റ് കഴിഞ്ഞു തീ ഓഫ് ചെയ്തു തണുത്ത ശേഷം നമുക്ക് ശർക്കര വരട്ടി വിളമ്പാം.