Easy Mango Ice Cream – ഈസി മാങ്കോ ഐസ് ക്രീം
……………………..
ചേരുവകൾ
………………..
നല്ല രുചിയും, മണവും മധുരവുമുള്ള മാങ്ങ സ്കിൻ കളഞ്ഞ് മധുരത്തിന് ആവശ്യമായ പഞ്ചസാരയും ചേർത്ത് മിക്സിയിൽ പ്യൂരി ആക്കി എടുത്തത് 300 g
വിപ്പിംഗ് കിം / ഫ്രഷ് ക്രിം 200g
തയ്യാറാക്കുന്ന വിധം
……………………..
ഒരു ഉണങ്ങിയ ബൗളിലേക്ക് വിപ്പിംഗ് ക്രിം ഇട്ട് ഒരു ബീറ്റർ ഉപയോഗിച്ച് സ്പീഡ് കുറച്ച് ബീറ്റ് ചെയ്യുക..
ക്രീം ഒന്ന് തിക്കായി തുടങ്ങുമ്പോൾ പഞ്ചസാര ചേർത്ത് പ്യൂരി ആക്കി വച്ചേക്കുന്ന മാങ്ങ ഈ ക്രിംമിലേക്കിട്ട് പതിയെ നന്നായി ബീറ്റർ വച്ച് മിക്സ് ചെയ്യുക .ശേഷം ഒരു ബോക്സിൽ അടച്ച് 10-12 മണിക്കൂർ ഫ്രീസറിൽ സെറ്റ് ആകാൻ വയ്ക്കുക .ശേഷം ഉപയോഗിക്കാം
ഞാൻ ഫ്രഷ് ക്രിം വാങ്ങിയതല്ല .. വീട്ടിൽ വാങ്ങുന്ന പാല് കാച്ചി തണുത്ത് കഴിയുമ്പോൾ മുകളിൽ വരുന്ന പാട മാറ്റിട്ട് ഫ്രിഡ്ജിൽ വയ്ക്കുക .3 ,4 മണിക്കൂർ ഫ്രിഡ്ജിൽ വച്ച പാല് എടുക്കുമ്പോൾ മുകളിൽ കട്ടിയായി ക്രിം ഉണ്ടാകും അത് എടുത്ത് ഒരു ടിന്നിലടച്ച് ഫ്രീസറിൽ വയ്ക്കുക ഇങ്ങനെ ഒരാഴ്ച്ച കളക്ട് ചെയ്യിത് എടുത്താൽ മതി .. ഐസ്ക്രീം ഉണ്ടാക്കുന്നതിന് 2,3 മണിക്കൂർ മുൻമ്പ് ഫ്രീസറിൽ നിന്ന് ക്രിം എടുത്ത് ഫ്രിഡ്ജിന്റെ താഴെ തട്ടിൽവയ്ക്കുക .. കട്ടി കുറഞ്ഞ് ക്രിം ക്രിമീ ടെക്ച്ചറാകുമ്പോൾ എടുത്ത് ഉപയോഗിക്കാം