Kappa Biriyani – കപ്പ ബിരിയാണി – ഇറച്ചിയും കപ്പയും

Kappa Biriyani – കപ്പ ബിരിയാണി – ഇറച്ചിയും കപ്പയും

കപ്പ : ഒരു കിലോ
ബീഫ് : 1 കിലോ (എല്ല് ഉള്ളത്)
സവാള : 2
ഇഞ്ചി :ചെറിയ കഷ്ണം ചതച്ചത്
വെളുത്തുള്ളി : 10 അല്ലി ചതച്ചത്
പച്ചമുളക് :5 എണ്ണം ചതച്ചത്
മല്ലിപൊടി :1 ടേബിൾസ്പൂൺ
മുളകുപൊടി : 1.5 ടേബിൾസ്പൂൺ
മഞ്ഞൾപൊടി :കാൽ ടേബിൾസ്പൂൺ
കുരുമുളക് പൊടി :അര ടേബിൾസ്പൂൺ
ഗരംമസാല :മുക്കാൽ ടേബിൾസ്പൂൺ
ഉപ്പ്‌ :ആവശ്യത്തിന്
കറിവേപ്പില
വെളിച്ചെണ്ണ
കടുക്
വറ്റൽ മുളക്‌

കപ്പയിൽ പാകത്തിന് വെള്ളം ഒഴിച്ച് ഒന്ന് നന്നായി തിളക്കുമ്പോൾ വെള്ളം ഊറ്റി കളഞ്ഞ് വീണ്ടും ആവശ്യത്തിന് വെള്ളവും കുറച്ചു ഉപ്പും ചേർത്ത് വേവിക്കുക
ബീഫിൽ കുറച്ചു മസാല പൊടികളും ഉപ്പും ചേർത്തു കുക്കറിൽ വേവിച്ചെടുക്കുക.
പാൻ ചൂടാക്കി എണ്ണ ഒഴിച്ച് സവാള വഴറ്റുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചേർക്കുക. നന്നായി വഴന്നു കഴിഞ്ഞു മസാല പൊടികൾ ചേർത്ത് നന്നായി മൂപ്പിക്കുക
ശേഷം വേവിച്ച ബീഫ് ചേർത്ത് ചെറിയ തീയിൽ അടച്ചു വെച്ച് കുറച്ചു സമയം വേവിക്കുക.
പാകത്തിന് ഉപ്പും, കറിവേപ്പിലയും ചേർക്കുക. ശേഷം വെന്ത കപ്പ ഒന്ന് ഉടച്ചു ചേർക്കുക.
ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.. ചെറിയ തീയിൽ ഒരു 5 മിനിറ്റ് വേവിച്ചെടുക്കുക
കടുകും കറിവേപ്പിലയും വറ്റൽ മുളകും കൂടെ താളിച്ചു ചേർക്കുക

Anjali Abhilash

i am a Moderator of Ammachiyude Adukkala