നാടൻ രീതിയിൽ തേങ്ങ വറുത്തരച്ച് വെച്ച ചിക്കൻ കറി Chicken Curry with Roasted Coconut Gravy

നാടൻ രീതിയിൽ തേങ്ങ വറുത്തരച്ച് വെച്ച ചിക്കൻ കറി Chicken Curry with Roasted Coconut Gravy

ചിക്കൻ : 1/2 കിലോ
സവാള : 1
ഇഞ്ചി വെളുത്തുള്ളി ചതച്ചത് : 2 ടീ സ്പൂണ്‍ വീതം
തക്കാളി : 1
മഞ്ഞൾ പൊടി : 1/2 ടി സ്‌പൂൺ
ഉപ്പ്‌
കറിവേപ്പില
മല്ലി ഇല

വറുത്തരക്കാൻ

തേങ്ങ : 1/2 കപ്പ്‌
പെരും ജീരകം : 1/2 ടീ സ്പൂണ്‍
ഏലക്ക : 1
ഗ്രാമ്പു : 2
പട്ട : ഒരു ചെറിയ കഷണം
കുരുമുളക് : 1 ടീ സ്പൂണ്‍
മുളക് പൊടി : 2 ടീ സ്പൂണ്‍
മല്ലി പൊടി : 2 ടീ സ്പൂണ്‍
മഞ്ഞൾ പൊടി : 1/4 ടീ സ്പൂണ്‍
കറിവേപ്പില
വെളിച്ചെണ്ണ : 2 ടേബിൾ സ്പൂൺ

കടുക് വറവിടാൻ
വെളിച്ചെണ്ണ : 2 ടേബിൾ സ്പൂൺ
കടുക് : 1/4 ടി സ്‌പൂൺ
ചുമന്നുള്ളി : 3
വെളുത്തുള്ളി : 4 അല്ലി
വറ്റൽ മുളക് : 2
കറിവേപ്പില : 2 തണ്ട്

ചിക്കൻ കഴുകി ചെറിയ കഷ്ണം ആക്കി സവാള, ഇഞ്ചി വെളുത്തുള്ളി ചതച്ചത്, കറിവേപ്പില, മഞ്ഞൾ പൊടി, ഉപ്പ്‌ എന്നിവ ചേർത്ത് നന്നായി കുഴച്ചു വെക്കുക
ഒരു പാനിൽ എണ്ണ ചൂടാക്കി അരപ്പിനുള്ള പെരും ജീരകം, ഏലയ്ക്ക, ഗ്രാമ്പു, പട്ട, കുരുമുളക് എന്നിവ ചെറിയ ഫ്ലെമിൽ ഒന്ന് മൂപ്പിക്കുക. ശേഷം തേങ്ങ ചേർത്ത് ഇളം ബ്രൗൺ കളർ ആകുമ്പോൾ തീ കുറച്ചു മുളക് പൊടി, മല്ലി പൊടി, മഞ്ഞൾ പൊടി എന്നിവ ചേർത്ത് വറുത്തു എടുക്കുക.നന്നായി മൂത്തു കഴിഞ്ഞാൽ തീ ഓഫ്‌ ചെയ്തു തണുക്കുമ്പോൾ നന്നായി അരച്ച് എടുക്കുക.
ചിക്കൻ ചെറിയ തീയിൽ അടച്ചു വെച്ച് വേവിക്കുക. പകുതി വേവകുമ്പോൾ വറുത്തരച്ച മസാലയും തക്കാളിയും ആവശ്യത്തിനു വെള്ളവും ചേർത്ത് മൂടി വെച്ച് ചെറിയ തീയിൽ വേവിക്കുക
ചിക്കൻ വെന്തു ചാറ് പാകത്തിനു കുറുകി കഴിഞ്ഞാൽ മല്ലി ഇല ചേർത്ത് തീ ഓഫ് ചെയ്യുക
കടുക് പൊട്ടിച്ച് വെളുത്തുള്ളി അരിഞ്ഞതും, ചുമന്നുള്ളി അരിഞ്ഞതും ചേർത്ത് ഇളം ബ്രൗൺ കളർ ആവും വരെ മൂപ്പിച്ച് ശേഷം വറ്റൽ മുളകും, കറിവേപ്പിലയും ചേർത്തിളക്കി കറിയിലേക്കു ചേർക്കുക.