Beef Varattiyath

Beef Varattiyath – ബീഫ് വരട്ടിയത്

Beef Varattiyath

Beef Varattiyath // ബീഫ് വരട്ടിയത്

അര കിലോ ബീഫിലേക്ക് 8 അല്ലി വെളുത്തുള്ളി, വലിയ കഷണം ഇഞ്ചി
2 ടീസ്പൂണ് കുരുമുളക് എന്നിവ ചതച്ചതും , അര ടീസ്പൂൺ മഞ്ഞൾ പൊടി, രണ്ട് ടീസ്പൂൺ മല്ലിപൊടി , 2 ടീ സ്പൂണ് മുളക് പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കുക്കറിൽ വേവിക്കുക.
ഒരു നോൻസ്റ്റിക്ക് പാനിൽ കുറച്ചു വെളിച്ചെണ്ണ ചേർത്ത് 1 ടീ സ്പൂണ് കടുകും, 1 ടീ സ്പൂണ് പെരുംജീരകവും 2 വറ്റൽ മുളകും ചേർത്തു പൊട്ടിക്കുക.
2 ടേബിൾ സ്പൂണ് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, 1 വലിയ സവാള അരിഞ്ഞത് കുറച്ചു തേങ്ങാകൊത്തു
കുറച്ചു കറിവേപ്പില എന്നിവ ചേർത്ത് നന്നായി മൂത്തു വരുമ്പോൾ വേവിച്ചു വെച്ച ബീഫ് വെള്ളത്തോട് കൂടെ ചേർത്തു ചെറിയ തീയിൽ ഇട്ട് വരട്ടി എടുക്കുക.

Anjali Abhilash

i am a Moderator of Ammachiyude Adukkala