Palappavum Mutta Curryum പാലപ്പം & മുട്ടക്കറി
ഇന്നത്തെ ബ്രേക്ക് ഫാസ്റ്റ് ആണേ….
പാലപ്പത്തിൽ ഞാൻ കരിക്ക് ആണ് പാലിന് പകരം ചേർത്തത്. ഇന്നത്തെ മുട്ട കറിയിലും ഒരു പ്രത്യേകത ഉണ്ട്. കറിയിൽ പച്ചമുട്ട ചേർക്കുന്നുണ്ട്. മുട്ട പുഴുങ്ങാൻ കഴുകിയപ്പോൾ കയ്യിലിരുന്നു പൊട്ടി. എന്തായാലും കറി എല്ലാർക്കും ഇഷ്ടമായി.
പാലപ്പം
അരി 1 ഗ്ലാസ് (ഏകദേശം 250 – 300 gm)
വലിയ ഒരു കരിക്ക്
യീസ്റ്റ്
അല്പം ചോറ്
അരി കുതിർത്ത്, കരിക്ക്, യീസ്റ്റ്, ചോറ് എന്നിവ ചേർത്ത് അരച്ചു വക്കുക. രാവിലെ കുറച്ചു പഞ്ചസാരയും ഉപ്പും ചേർത്ത് ഇളക്കി അപ്പം ഉണ്ടാക്കുക. മാവ് thick ആണെങ്കിൽ കുറച്ചു പശുവിൻ പാലോ, തേങ്ങാ പാലോ ചേർക്കുക.
മുട്ടക്കറി
മുട്ട
സവാള 2 ചെറുത്
ഇഞ്ചി ഒരു ചെറിയ പീസ്
വെളുത്തുള്ളി 4,5 അല്ലി
മുളക് പൊടി
മഞ്ഞൾ പൊടി
പെരുംജീരകം 1,2 നുള്ള്
ഏലക്ക 1-2
തക്കോലം 1,2 ഇതൾ
കറുവപ്പട്ട ചെറിയ പീസ്
ഗ്രാമ്പു 1,2
മല്ലിയില
പുതിനയില
തക്കാളി 1/2
വെളിച്ചെണ്ണ
ഉപ്പ്
ആവശ്യത്തിനുള്ള മുട്ട പുഴുങ്ങി തോട് കളഞ്ഞു മാറ്റി വെക്കുക.
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോൾ പെരുംജീരകം ഇടുക, അതിലേക്ക് വെളുത്തുള്ളി, ഇഞ്ചി, സവാള എന്നിവ ഉപ്പ് ചേർത്തു വഴറ്റുക. അതിലേക്കു തക്കാളി അല്പം പുതിനയില (optional ആണേ) കൂടി ചേർത്ത് നന്നായി വഴന്നതിലേക്കു മുളക് പൊടി, മഞ്ഞൾ പൊടി എന്നിവ ചേർത്ത് നന്നായി ചൂടാക്കുക. ഇതൊന്നു തണുത്തതിനു ശേഷം ഇതിലേക്ക് കറുവപ്പട്ട, ഗ്രാമ്പു, തക്കോലം, ഏലക്ക ചേർത്ത് അരച്ചെടുക്കുക (ഗരംമസാല വഴറ്റുന്നതിന്റെ കൂടെ ചൂടാക്കിയാലും കുഴപ്പമില്ല)
ഈ അരപ്പ് അതേ പാനിലേക്കു ഇട്ട് (കടുക് പൊട്ടിക്കണമെങ്കിൽ പൊട്ടിക്കാം) ചൂടാക്കി ഒരു പച്ചമുട്ട നല്ലത് പോലെ ബീറ്റ് ചെയ്‌ത് അതിലേക്ക് ചേർത്ത് നല്ലത് പോലെ ഇളക്കുക. പുഴുങ്ങിയ മുട്ട ചേർത്ത് ഇളക്കി മല്ലിയിലയും ചേർത്ത് ഗാർനിഷ് ചെയ്യുക.