Madhurai Special Jil Jil Jigarthanda // മധുരൈ സ്‌പെഷ്യൽ ജിൽ ജിൽ ജിഗർടണ്ഡാ
പാൽ ഫുൾ ഫാറ്റ് : 1.5 ലിറ്റർ
പഞ്ചസാര : 8 + 6 ടേബിൾ സ്പൂണ് (ഇഷ്ട്ടത്തിന് അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)
ബദാം പിസിൻ / അൽമൻഡ് ഗം : 4 – 5 കഷ്ണങ്ങൾ
ഫ്രഷ് ക്രീം : 200 മില്ലി
നന്നാറി / നറുനീണ്ടി സിറപ്പ് : 2 – 3 ടേബിൾ സ്പൂണ് ഓരോ ഗ്ലാസ്സിലേക്ക്.
വെള്ളം
ബദാം പിസിൻ നന്നായി കഴുകി വെക്കുക
ശേഷം 2 കപ്പ് വെള്ളത്തിൽ രാത്രി മൊത്തം കുതിർത്തു വെക്കുക
ഒരു പാനിലേക്ക് 6 ടേബിൾ സ്പൂണ് പഞ്ചസാര ചേർത്ത് ബ്രൗണ് കളർ ആകും വരെ കാരമൽ ആക്കുക. ഒരുപാട് ചൂടാക്കി കരിഞ്ഞു പോകരുത്
ഇതിലേക്ക് അര കപ്പ് ചൂട് വെള്ളം ചേർത്ത് തിളപ്പിച്ചു സിറപ്പ് റെഡി ആക്കി മാറ്റി വെക്കുക
അടി കട്ടി ഉള്ള പാത്രത്തിലേക്ക് പാൽ ചേർത്ത് തിളപ്പിക്കുക
നന്നായി തിളപ്പിച്ചു ഏകദേശം 1 ലിറ്റർ ആയി കുറുക്കി എടുക്കുക
ഇടക്കിടക്ക് സൈഡിൽ പറ്റി ഇരിക്കുന്ന പാട ഇളക്കി പാലിലേക്ക് ചേർത്തു കൊടുക്കണം
1 – 2 സ്പൂണ് കാരമൽ സിറപ്പ് അവസാനം ചേർക്കാൻ മാറ്റി വെച്ച ശേഷം ബാക്കി മുഴുവൻ പാലിലേക്ക് ചേർത്തിളക്കുക
ഇതിൽ നിന്ന് പകുതി പാൽ എടുത്തു മാറ്റി വെക്കുക. ഇത് നന്നായി തണുത്തു കഴിഞ്ഞു ഫ്രിഡ്‌ജിൽ വെക്കുക. ഫ്രീസറിൽ വെക്കേണ്ട.
ബാക്കി പാലിലേക്ക് 8 ടേബിൾ സ്പൂണ് പഞ്ചസാര ചേർത്ത് 2 മിനിറ്റ് തിളപ്പിച്ചു തീ ഓഫ് ആക്കി തണുക്കാൻ വെക്കുക. ഇത് കൊണ്ടാ നമ്മൾ ഐസ് ക്രീം ഉണ്ടാക്കുന്നെ..അല്ലെങ്കിൽ കടയിൽ നിന്നും വാങ്ങുന്ന ഐസ് ക്രീം എടുക്കാം.
പാൽ നന്നായി തണുത്തു കഴിഞ്ഞു ഫ്രഷ് ക്രീം കൂടെ ചേർത്തു മിക്സിയിൽ അടിച്ചെടുക്കുക.
ഒരു എയർടൈറ്റ് പാത്രത്തിൽ ഒഴിച്ച് 2 മണിക്കൂർ ഫ്രീസറിൽ വെക്കുക.
ശേഷം പുറത്തെടുത്തു ഒന്ന് കൂടി മിക്സിയിൽ അടിച്ചെടുത്തു ഫ്രീസറിൽ വെച്ച് നന്നായി സെറ്റ് ആവാൻ വെക്കുക
ഇനി ജിഗർടണ്ഡാ സെറ്റ് ചെയ്യാം
കുതിർത്തു വെച്ച ബദാം പിസിനിൽ കൂടുതൽ വെള്ളം ഉണ്ടെങ്കിൽ അരിച്ചെടുത്ത് വെക്കുക
ഒരു ഗ്ലാസ്സിലേക്ക് 2 – 3 ടേബിൾ സ്പൂണ് കുതിർത്തു വെച്ച ബദാം പിസിൻ ചേർക്കുക. ഇതിലേക്ക് 2 – 3 ടേബിൾ സ്പൂണ് നന്നാറി സിറപ്പ് ചേർക്കുക. ഇതിലേക്ക് നമ്മൾ ഉണ്ടാക്കി തണുക്കാൻ വെച്ച പാൽ ചേർക്കുക. മുകളിൽ ഐസ് ക്രീം ഇടാൻ കുറച്ചു സ്ഥലം ഗ്ലാസ്സിൽ ഉണ്ടാവണം. നന്നായി ഇളക്കി കൊടുത്തു മുകളിൽ ഐസ് ക്രീം ഇട്ട് കുറച്ചു കാരമൽ സിറപ്പ് ഒഴിച്ച് കൊടുക്കുക..
നമ്മുടെ മധുരൈ സ്‌പെഷ്യൽ ജിഗർടണ്ഡാ റെഡി. Madhurai Special Jil Jil Jigarthanda Ready
**6 ഗ്ലാസ് ഉണ്ടാക്കാം
https://anjusrecipebook.blogspot.com/2020/11/madhurai-special-jil-jil-jigarthanda.html