Nadan Pavakka Theeyal – നാടൻ പാവയ്ക്കാ തീയൽ | കയ്പക്ക തീയൽ

Nadan Pavakka Theeyal – നാടൻ പാവയ്ക്കാ തീയൽ | കയ്പക്ക തീയൽ

ചേരുവകൾ:
പാവയ്ക്കാ -1
തേങ്ങാ ചിരകിയത്-1 cup
ചെറിയ ഉള്ളി-8
പച്ചമുളക് -1
വാളൻപുളി- ഒരു നെല്ലിക്ക വലുപ്പത്തിൽ
കാശ്മീരി മുളകുപൊടി-1.5 tsp
എരിവുള്ള മുളകുപൊടി -1/2 tsp
മല്ലിപൊടി -2 tsp
മഞ്ഞൾപൊടി-1/4tsp
ശർക്കര – ഒരു ചെറിയ കക്ഷണം(optional)
കറി വേപ്പില – ആവശ്യത്തിന്
വെളിച്ചെണ്ണ -ആവശ്യത്തിന്
കടുക് താളിക്കാൻ :
വെളിച്ചെണ്ണ -1 tbsp
കടുക് -1/2 tsp
വറ്റൽ മുളക്-2
ചെറിയ ഉള്ളി -2
കറി വേപ്പില – ആവശ്യത്തിന്

ഒരു പാൻ-ൽ തേങ്ങാ ബ്രൗൺ ആകുന്ന വരെ വറുക്കുക.തീ ഓഫ് ചെയ്ത ഉടനെ തന്നെ പാൻ-ന്റെ ചൂട്-ൽ മുളകുപൊടി,മല്ലിപൊടി,മഞ്ഞൾ പൊടി,കുറച്ചു കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കുക.ചെറുതായി തണുത്തു കഴിയുമ്പോ നല്ല പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക.(തേങ്ങയിലെ എണ്ണ നന്നായി തെളിഞ്ഞു വരും).ചട്ടിയിൽ എണ്ണ ഒഴിച്ച് ചെറിയഉള്ളി,പാവയ്ക്കാ,പച്ചമുളക്,കറിവേപ്പില എന്നിവ ആവശ്യത്തിന് ഉപ്പു ചേർത്ത് വഴറ്റുക.പാവയ്ക്കാ പകുതി വേവാകുമ്പോ പിഴിഞ്ഞ് വച്ചിരിക്കുന്ന പുളിവെള്ളത്തിൽ നിന്ന് കുറച്ചു ചേർത്ത് ബാക്കി വേവിക്കുക .പാവയ്ക്കാ നന്നായി വെന്തു കഴിയുമ്പോ വറുത്തരച്ച തേങ്ങാ ചേർക്കുക.ഇതിലേക്ക് ഒരു കപ്പ് വെള്ളം കൂടി ചേർത്ത് ചൂടായി വരുമ്പോ ശർക്കര ചേർത്ത് നന്നായി തിളപ്പിക്കുക..തീ ഓഫ് ചെയ്ത ശേഷം കടുക് താളിച്ചു ചേർക്കാം .( വേണമെങ്കിൽ മുളകുപൊടി മൂപ്പിക്കുന്ന കൂട്ടത്തിൽ അല്പം ഉലുവാപ്പൊടിയും ചേർക്കാം.)

 

Rini Mathew