Mutton Varattiyathu

Mutton Varattiyathu – മട്ടൺ വരട്ടിയത്

Mutton Varattiyathu – മട്ടൺ വരട്ടിയത്
******************
ആദ്യം തന്നെ മട്ടനിൽ ഉപ്പു, മഞ്ഞൾപൊടി ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
ചേർത്ത് തിരുമ്മി ഹാഫ് മണിക്കൂർ വക്കുക…….ഓയിൽ ചൂടാക്കി പട്ട ,ഗ്രാമ്പൂ ,ഏലക്ക , എന്നിവ മുഴുവനോടെ ഇട്ടു മൂപ്പിക്കുക …… അതിലോട്ടു സവാള,ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് എന്നിവ അരിഞ്ഞത് വഴറ്റുക …..അതൊന്നു മൂക്കുമ്പോൾ അല്പം കാശ്മീരി മുളക് പൊടി , മല്ലിപൊടി ,ഗരം മസാല , കുരുമുളകുപൊടി , പെരുംജീരക പൊടി ചേർക്കുക …. വഴറ്റി തക്കാളി , കറിവേപ്പില ചേർക്കുക …..തക്കാളി ഉടയുമ്പോൾ മട്ടൺ ചേർക്കുക . ആവശ്യത്തിന് ഉപ്പു ,വെളളം ചേർത്ത് ഇളക്കി വേവിക്കുക …..വെന്ത ശേഷം വെള്ളം ഉണ്ടേൽ വറ്റിച്ചു തീ കുറച്ചു വച്ച് വരട്ടി എടുക്കുക…..(വരട്ടുമ്പോൾ അവസാനം ഓയിൽ വേണമെങ്കിൽ ഒഴിച്ച് കൊടുക്കാം .)

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website