simple hit counter

കോഴിക്കോട് സ്റ്റൈൽ ചിക്കൻ ബിരിയാണി Kozhikode Style Chicken Biriyani

237

ചോറുണ്ടാക്കാൻ
ബിരിയാണി അരി / കൈമ അരി : 4 കപ്പ്
വഴന ഇല: 2
കറുവ പട്ട: 3 കഷ്ണം
ഏലയ്ക്ക: 5
ഗ്രാമ്പു: 5
ചൂട് വെള്ളം: 8 കപ്പ്
നെയ്യ് / സൺഫ്ലവർ ഓയിൽ : 4 ടേബിൾ സ്പൂൺ

ചിക്കൻ മസാല ഉണ്ടാക്കാൻ
ചിക്കൻ : 1 കിലോ
സവാള: 5 വലുത്
തക്കാളി: 2 വലുത്
പച്ചമുളക് ചതച്ചത് : 5 എണ്ണം
ഇഞ്ചി ചതച്ചത് : 3 ടേബിൾ സ്പൂൺ
വെളുത്തുള്ളി ചതച്ചത് : 3 ടേബിൾ സ്പൂൺ
മുളക് പൊടി : 1 ടി സ്പൂൺ
മഞ്ഞൾ പൊടി: 1/2 ടി സ്പൂൺ
പെരുംജീരക പൊടി: 1/2 ടി സ്പൂൺ
ഗരം മസാല പൊടി : 1/2 ടി സ്പൂൺ
തൈര് : 1 ടേബിൾ സ്പൂൺ
ചെറുനാരങ്ങ : 1
മല്ലിയില അരിഞ്ഞത് : 3 ടേബിൾ സ്പൂൺ
പുതിന ഇല അരിഞ്ഞത് : 3 ടേബിൾ സ്പൂൺ
സൺഫ്ലവർ ഓയിൽ /നെയ്യ് : 4 ടേബിൾ സ്പൂൺ
ഉപ്പ്

അരി നന്നായി കഴുകി ഊറ്റി വെക്കുക.
കുറച്ചു സവാള, അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി എന്നിവ നെയ്യിൽ വഴറ്റി മാറ്റി വെക്കുക
അതേ നെയ്യിൽ വഴന ഇല, കറുവ പട്ട, ഏലയ്ക്ക, ഗ്രാമ്പു എന്നിവ ഇട്ട് വഴറ്റി കഴുകി ഊറ്റി വെച്ച അരി ഇട്ട് നന്നായി വഴറ്റുക
ഇതിലേക്കു ചൂടുവെള്ളം ചേർത്ത് ആവശ്യത്തിനു ഉപ്പും ചെറുനാരങ്ങ നീരും ചേർത്ത് ചെറു തീയിൽ അടച്ചു വെച്ച് വേവിക്കുക. വെള്ളം വറ്റുന്നതിനൊപ്പം ചോറും പാകത്തിനു വെന്തിട്ടുണ്ടാകും.
ചിക്കൻ കഷ്ണങ്ങൾ ആക്കിയത് നന്നായി കഴുകി വെള്ളം കളഞ്ഞ് കുറച്ചു മഞ്ഞൾ പൊടി, മുളക് പൊടി, ഉപ്പ്‌ എന്നിവ നന്നായി പുരട്ടി വെക്കുക.
ചുവടു കട്ടിയുള്ള പാത്രത്തിൽ എണ്ണ / നെയ്യ് ഒഴിച് ചൂടാകുമ്പോൾ സവാള ഇട്ട് നന്നായി വഴറ്റുക.
ഇതിലേക്കു ചതച്ച പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി വഴറ്റുക
ശേഷം ബാക്കി ഉള്ള മുളക് പൊടി, മഞ്ഞൾ പൊടി, ഗരം മസാല പൊടി, പെരുംജീരകം പൊടി ചേർത്ത് നന്നായി മൂപ്പിക്കുക
തക്കാളി അരിഞ്ഞതും, ചിക്കൻ, തൈര്, ഉപ്പ്‌, മല്ലിയില,പുതിന ഇല (കുറച്ചു മല്ലി ഇല, പുതിന ഇല എന്നിവ അവസാനം ഇടാൻ ആയി മാറ്റിവെക്കണം ) എന്നിവ ചേർത്ത് ചെറുതീയിൽ അടച്ചു വെച്ച് വേവിക്കുക.
വേവിച്ച ചോറിൽ പകുതിയിൽ കൂടുതൽ എടുത്തു മാറ്റി വെക്കുക. ബാക്കി ചോറിന്റെ മുകളിൽ കുറച്ചു ചിക്കൻ മസാല, കുറച്ചു വറുത്തു വെച്ച സവാള, അണ്ടിപരിപ്പ്, ഉണക്ക മുന്തിരി, മല്ലി ഇല, പുതിന ഇല എന്നിവ ഇടുക. ഇതിന്റെ മുകളിൽ കുറച്ചു ചോറ് ഇട്ട് വീണ്ടും ചിക്കൻ മസാല കുറച്ചു വറുത്ത സവാള , അണ്ടിപ്പരിപ്പ്, മുന്തിരി എല്ലാം ചേർക്കുക. ചോറും മസാലയും തീരുന്നത് വരെ ഇതുപോലെ ലയർ ചെയ്യുക. ഞാൻ 3 ലയർ ആണ് ചെയ്തത്. അവസാനം മുകളിൽ കുറച്ചു നെയ്യ് ഒഴിച്ച് കൊടുക്കുക. ശേഷം നന്നായി മൂടി വെച്ച് കുറച്ചു സമയം ചെറിയ തീയിൽ ദമ്മ് ചെയ്യുക
ചൂടോടെ സെർവ് ചെയ്യാം.

Comments