Easy Chicken Biriyani

Easy Chicken Biriyani – ഈസി ചിക്കൻ ബിരിയാണി

ബിരിയാണി ഉണ്ടാക്കുമ്പോൾ ഇങ്ങനെ easy ആയി ഉണ്ടാക്കാം.. easy chicken biriyani.. eid spl…

ingredients
for chicken
ചിക്കൻ.. 5പീസ് (medium സൈസ് )
സബോള….വലുത് 1 crispy ആയി വറുത്തത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്..1tbsp
പച്ചമുളക്.. 2 വലുത് ചതച്ചത്
മുളക് പൊടി.. 2tsp(ഇരുവിന് അനുസരിച്ചു )
മല്ലി പൊടി.. 1tsp
മഞ്ഞൾ പൊടി.. 1/4tsp
ഗരം മസാല.. 1/2tsp
കുരുമുളക് പൊടി.. 1tsp
തൈര്.. 1.5tbsp
ഉപ്പ്‌..
veg oil..3tbsp
നെയ്യ്.. 1tsp
വെള്ളം.. 1.5cup
മല്ലിയില
പുതിനയില

ആദ്യം തന്നെ ചിക്കൻ, ഉപ്പ്‌, മുളക് പൊടി, മഞ്ഞൾ, ഗരം മസാല, മല്ലി, തൈര്, കുരുമുളക് പൊടി, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി, സബോള വറുത്തത് ചേർത്ത് 20min വെക്കുക.. അത് കഴിഞ്ഞു ഒരു പാത്രത്തിൽ oil, നെയ്യ് ചേർത്ത് ചൂടാക്കി ചിക്കൻ ചേർത്ത് മിക്സ്‌ ചെയ്തു low to medium ഫ്ലാമിൽ വേവിക്കുക.. പകുതി വേവ് ആവുമ്പോൾ വെള്ളം ഒഴിച്ച് മിക്സ്‌ ആക്കി വീണ്ടും അടച്ചു വേവിക്കുക…. ചിക്കൻ ready… സബോള വറുത്തത് പകുതി ചേർക്കുക.. ബാക്കി last ചേർക്കാവുന്നതാണ്..

അരി വേവിക്കാൻ
ബസ്മതി അരി.. 1 3/4cup
നെയ്യ്.. 2tsp
തക്കോലം.. 1 ചെറുത്
പട്ട.. 1 വലുത്
ഗ്രാമ്പു.. 4
ഏലക്കായ.. 2
കുരുമുളക്.. 6-7
ജാതിപത്രി… 1/2
വെള്ളം
ഉപ്പ്‌
നാരങ്ങ നീര്… 1tbsp
മല്ലിയില
പുതിനയില

ഒരു പാത്രത്തിൽ വെള്ളം ചൂടാക്കുക… വെള്ളം കുറച്ചു കൂടുതൽ എടുക്കാം.. റൈസ് ഊറ്റി എടുക്കുകയാണ് ചെയുന്നത്… അതിലേക്കു ആവശ്യത്തിന് ഉപ്പ്‌, മല്ലിയില, പുതിന, ബാക്കി ചേരുവകൾ ചേർത്ത് തിളപ്പിക്കുക… അരി 15min കുതിരാൻ ഇട്ട ശേഷം കഴുകി ചേർക്കുക… വെന്തു വരുമ്പോൾ ഊറ്റി എടുക്കുക… വെള്ളത്തിൽ ഉപ്പ്‌ ചേർക്കുമ്പോൾ ഉപ്പ്‌ ഇച്ചിരി മുന്നിട്ടു നിൽക്കണം….

ഇനി ഒരു പഴയ തവ വെക്കുക.. അതിന്റെ മുകളിൽ ഒരു മൂടി ഉള്ള വലിയ ചീനച്ചട്ടി വെക്കുക… അതിലേക്കു പകുതി ചിക്കൻ with gravy ചേർക്കുക… റൈസ് ചേർക്കുക.. ബാക്കി ചിക്കൻ ചേർക്കുക… മല്ലിയില, പുതിന, 2tsp നെയ്യ്, നെയ്യിൽ വറുത്ത cashewnut, kismis, സബോള, 2tsp നാരങ്ങാ നീര് ചേർക്കുക… അടച്ചു low to medium ഫ്ലാമിൽ 20min വെക്കുക… അത് കഴിഞ്ഞു എടുത്തു മിക്സ്‌ ചെയ്തു കഴിക്കാം

Anju Deepesh