ചിക്കന്‍ ചില്ലി ഫ്രൈ Chicken Chilli Fry

ചിക്കന്‍ ചില്ലി ഫ്രൈ Chicken Chilli Fry

ചിക്കന്‍ 1 കിലോ
ചിക്കന്‍ സ്ടോക്ക് (ക്യൂബ് ) 1 എണ്ണം
സവോള 5 എണ്ണം
ഇഞ്ചി 1 കഷണം മീഡിയം വലുപ്പത്തില്‍
വെളുത്തുള്ളി 15 അല്ലി
പച്ചമുളക് 3 എണ്ണം
ചിക്കന്‍ മസാല 2 ടീസ്പൂണ്‍
ഗരം മസാല പൊടി 1 ടീസ്പൂണ്‍
മുളക് പൊടി 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി 1/2 ടീസ്പൂണ്‍
കുരുമുളക് പൊടി 1 ടീസ്പൂണ്‍
ചെറുനാരങ്ങ 1 എണ്ണം
കറുവ പട്ട ചെറിയ ഒരു കഷണം
ഗാമ്പു 2 എണ്ണം
ഏലക്ക 2 എണ്ണം
പെരും ജീരകം 1/2 ടീസ്പൂണ്‍
ഉപ്പു, എണ്ണ ആവശ്യത്തിനു

ഉണ്ടാക്കുന്ന വിധം

ചിക്കന്‍ കഴുകി വൃത്തിയാക്കി കഷണങ്ങള്‍ ആക്കുക. ചിക്കന്‍ മസാല 1 ടീസ്പൂണ്‍, ഗരം മസാല പൊടി , മുളക് പൊടി ½ ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി 1/4 ടീസ്പൂണ്‍ , ചെറുനാരങ്ങ നീര്, ഉപ്പു എന്നിവ ചിക്കനില്‍ പുരട്ടി ഒരു മണിക്കൂര്‍ വെക്കുക.
സവോള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ അരിഞ്ഞു വെക്കുക.
മസാല പുരട്ടിയ ചിക്കന്‍ പ്രെഷര്‍ കുക്കറില്‍ 1/2 ഗ്ലാസ് വെള്ളം ചേര്‍ത്തു രണ്ടു വിസില്‍ വരുന്നത് വരെ വേവിക്കുക. അതിനു ശേഷം ചിക്കന്‍ വെന്ത വെള്ളം കുക്കറില്‍ നിന്ന് ഒരു ഗ്ലാസ്സിലേക്ക്‌ ഊറ്റി മാറ്റി വെക്കുക. അതിനു ശേഷം ഒരു ഫ്രൈയിംഗ് പാനില്‍ എണ്ണ ചൂടാക്കി വെന്ത ചിക്കന്‍, ബ്രൌണ്‍ നിറമാകുന്നതു വരെ വറുത്തു മാറ്റി വെക്കുക. അതെ എണ്ണയില്‍ വെളുത്തുള്ളി 2 മിനുട്ട് വഴറ്റുക. അതിലേക്കു ഇഞ്ചി ചേര്‍ത്തു 5 മിനുട്ട് കൂടിവഴറ്റുക. ഇതിലേക്ക് സവോള, പച്ചമുളക് കൂടി ചേര്‍ത്തു ബ്രൌണ്‍ നിറമാകുന്നതു വരെ വഴറ്റുക. അതിലേക്കു ബാക്കി ഇരിക്കുന്ന ചിക്കന്‍ മസാല , ചിക്കന്‍ സ്ടോക്ക് (ക്യൂബ് ) , മുളക് പൊടി , മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടിയും, ഗാമ്പു, ഏലക്ക, പട്ട, പെരും ജീരകം എന്നിവ ചതച്ചും ചേര്‍ക്കുക. അതിലേക്കു ഗ്ലാസ്സില്‍ ഒഴിച്ച് വെച്ചിരിക്കുന്ന ചിക്കന്‍ വെന്ത വെള്ളം ചേര്‍ത്ത് ഒന്ന് കൂടി വഴറ്റി ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ചിക്കന്‍ കഷണങ്ങള്‍ ഇതിലേക്ക് ഇളക്കി 5 മിനുട്ട് ചെറു തീയില്‍ വേവിക്കുക. ചൂടോടെ ചപ്പാത്തിയുടെ കൂടെ കഴിക്കുക

Indu Jaison