Beetroot Dates Pickle ബീറ്റ്റൂട്ട് ഈന്തപ്പഴം അച്ചാർ

Beetroot Dates Pickle ബീറ്റ്റൂട്ട് ഈന്തപ്പഴം അച്ചാർ

2 വലിയ ബീറ്റ്റൂട്ട് പുഴുങ്ങി നല്ല മയത്തിൽ അരക്കുക.. 15 ഈന്തപ്പഴം കുതിർത്തു കുരു കളഞ്ഞതും അരക്കുക. 5 പച്ചമുളക്, ചെറിയ പീസ് ഇഞ്ചി, ഒരു കൂട് വെളുത്തുള്ളി ചതച്ചു വെക്കുക. ചട്ടിയിൽ 2 spn വെളിച്ചെണ്ണ ഒഴിച്ച് കടുകും ഉലുവയും പൊട്ടിക്കുക. കറിവേപ്പില, ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് ചേർത്തു വഴറ്റുക. 1 spn മുളക്പൊടി, 1 spn അച്ചാർ പൊടി, 1/2 spn കായ പൊടി ചേർത്തു മൂപ്പിച്ചു അരച്ച് വെച്ച ബീറ്റ്‌റൂട്ട്, ഈന്തപ്പഴം മിക്സ് ചേർത്തു വഴറ്റുക. 1 spn ഷുഗറും പാകത്തിന് ഉപ്പും വിനാഗിരി യും ചേർത്തു തിളപ്പിച്ചു വാങ്ങി വെക്കാം. 2 ദിവസം കഴിഞ്ഞു ഉപയോഗിക്കാം. പുളിയും മധുരവും ചേർന്ന tasty അച്ചാർ റെഡി

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website