simple hit counter

ബീഫ് കടച്ചക്ക (ശീമച്ചക്ക) – Beefum Kadachakkayum

65

ബീഫ് കടച്ചക്ക (ശീമച്ചക്ക) – Beefum Kadachakkayum

ബീഫ് ചെറിയ കഷ്ണങ്ങള്‍ ആക്കിയത് – 1 കിലോ
സവാള -വലുത് ഒരണ്ണം
ചെറിയുള്ളി – 5എണ്ണം 
വെളുത്തുള്ളി -5അല്ലി
പച്ചമുളക് – 5 എണ്ണം
ഇഞ്ചി – ഒരു കഷ്ണം

കറിവേപ്പില – 2 തണ്ട്
മുളകുപൊടി -2 ടേബിള്‍ സ്പൂണ്‍
മല്ലിപൊടി – 4 ടേബിള്‍ സ്പൂണ്‍
മഞ്ഞള്പൊടി – അര ടേബിൾസ്പൂൺ
കുരുമുളകുപൊടി -2 ടേബിൾ സ്പൂണ്‍
പട്ട, ഗ്രാമ്പൂ, ഏലക്ക, കറുകയില – കുറച്ച്
ഉപ്പ് – ആവശ്യത്തിന്
10.വെളിച്ചെണ്ണ – 3 ടേബിള്‍ സ്പൂണ്‍
11ഒരു വലിയ കടച്ചക്ക

തയ്യാറാക്കുന്ന വിധം

ബീഫ് നന്നായി കഴുകി കുക്കെറില്‍ ഇട്ടു സവാള ഇഞ്ചി പച്ചമുളക് കറിവേപ്പില ഉപ്പ് കൂടാതെ എല്ലാ മസാലപ്പൊടികളും ഇട്ടു അൽപ്പം വെളിച്ചെണ്ണ ഒഴിച്ച് കൂട്ടിത്തിരുമ്മി കുറച്ചു നേരം വെക്കുക അതിനു ശേഷം ബീഫ് വേവിക്കുക ബീഫ് വെന്തു വരുമ്പോൾ കടച്ചക്ക കൂടി ഇട്ടു വേവിക്കണം( കടച്ചക്ക അധികം സമയം വേണ്ട )അവസാനം ചെറിയ ഉള്ളിയും കറിവേപ്പിലയും താളിച്ച് ഒഴിക്കണം

Comments